പ്രതിഷേധക്കാരെ തടയാന്‍ പുല്ലുമേട് കാനനപാതയില്‍ പൊലീസ് നിയന്ത്രണമേര്‍പ്പെടുത്തി

SABARIMALA

കുമളി: പ്രതിഷേധക്കാരെ തടയുക എന്ന ലക്ഷ്യത്തോടെ പുല്ലുമേട് കാനനപാതയില്‍ പൊലീസ് നിയന്ത്രണമേര്‍പ്പെടുത്തി.

തിരുവനന്തപുരം, കൊല്ലം ജില്ലക്കാര്‍ക്ക് പുല്ലുമേട് വഴി പ്രവേശനം അനുവദിക്കില്ലെന്നാണ് അറിയിച്ചിരിക്കുന്നത്. പ്രതിഷേധിച്ചവരില്‍ ഭൂരിഭാഗം ആളുകളും പുല്ലുമേട് വഴി വന്നവരാണെന്നാണു പൊലീസ് പറയുന്നത്.

മറ്റു ജില്ലകളില്‍ നിന്നുള്ളവരെ ഫോട്ടോ എടുത്തശേഷമായിരിക്കും കടത്തിവിടുന്നത്. ബിജെപി സര്‍ക്കുലര്‍ പ്രകാരം ഇന്നും നാളെയുമായി എത്തേണ്ടത് തിരുവനന്തപുരം, കൊല്ലം ജില്ലക്കാരാണ്. ഇതു മുന്‍നിര്‍ത്തിയായിരിക്കും പൊലീസ് നടപടിയെന്നാണു സൂചന.

Top