മരണ കാരണം രക്തസ്രാവം; തീര്‍ത്ഥാടകന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്

dead body

പത്തനംതിട്ട: ശബരിമല തീര്‍ത്ഥാടകന്റെ മരണ കാരണം രക്തസ്രാവം മൂലമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. രക്തസ്രാവം ഉണ്ടായത് തുടയെല്ല് പൊട്ടിയാണ്. ആന്തരികാവയവങ്ങള്‍ക്ക് ക്ഷതം സംഭവിച്ചിട്ടില്ല. ഉയരത്തില്‍ നിന്ന് വീണോ, അപകടത്തിലോ ആവാം തുടയെല്ല് പൊട്ടിയതെന്നും വിഷം ഉള്ളില്‍ ചെന്നതായി സൂചനയില്ലെന്നുമാണ് റിപ്പോര്‍ട്ട്.

അതേസമയം, അയ്യപ്പ ഭക്തന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ മകന്റെ പരാതി പുറത്തെത്തിയിരുന്നു. പിതാവ് മലയ്ക്കു പോയത് ഒക്ടോബര്‍ 18നാണെന്നും ഒക്ടോബര്‍ 19ന് അമ്മയെ ഫോണില്‍ വിളിച്ചിരുന്നെന്നും മകന്‍ പരാതിയില്‍ പറഞ്ഞിട്ടുണ്ട്.

പിതാവിനെ കാണാതായതിനു ശേഷം പമ്പയിലും സമീപ പ്രദേശങ്ങളിലും അന്വേഷിച്ചിരുന്നെന്നും മകന്‍ പറയുന്നു. ഇത് സംബന്ധിച്ച് പന്തളം പൊലീസിലാണ് മകന്‍ പരാതി നല്‍കിയത്.

അതേസമയം, ശബരിമല ,സത്രീപ്രവേശനവുമായി ബന്ധപ്പെട്ട് സമരക്കാരുമായി നിലയ്ക്കലില്‍ പൊലീസ് ബലപ്രയോഗം ഉണ്ടാകുന്നത് 16നും 17നുമാണ്.

Top