യുവതികള്‍ ദര്‍ശനം നടത്തിയെങ്കില്‍ നടയടച്ച് ശുദ്ധിക്രിയ ചെയ്യുമെന്ന് ശശികുമാര വര്‍മ്മ

sasikumara-varma

പത്തനംതിട്ട: ശബരിമലയില്‍ യുവതികള്‍ ദര്‍ശനം നടത്തിയെങ്കില്‍ നടയടച്ച് ശുദ്ധിക്രിയ ചെയ്യുമെന്ന് പന്തളം കൊട്ടാരം പ്രതിനിധി ശശികുമാര വര്‍മ്മ.

സന്നിധാനത്ത് യുവതികള്‍ ദര്‍ശനം നടത്തിയെന്ന് സ്ഥിരീകരിച്ചാല്‍ മാത്രമേ മേല്‍നടപടികള്‍ സ്വീകരിക്കുന്നതിനെ കുറിച്ച് പറയാന്‍ സാധിക്കുകയുള്ളൂവെന്നും യുവതികള്‍ കയറിയെങ്കില്‍ ആചാരപരമായ കാര്യങ്ങള്‍ ചെയ്യുമെന്നും ക്രിയ നടത്താന്‍ വേണ്ടി നടയടക്കുമെന്നും ഇക്കാര്യം തന്ത്രിയുമായി സംസാരിച്ചപ്പോള്‍ അദ്ദേഹം അറിയിച്ചിട്ടുണ്ടെന്നും ശശികുമാര വര്‍മ്മ പറഞ്ഞു.

ദര്‍ശനത്തെ പറ്റി അറിയില്ലെന്നാണ് ദേവസ്വം ബോര്‍ഡ് അറിയിച്ചിരിക്കുന്നതെന്നും ശശികുമാര വര്‍മ്മ വ്യക്തമാക്കി.

Top