ഹര്‍ത്താലിനെ അനുകൂലിച്ച് ഡല്‍ഹിയിലും മാധ്യമപ്രവര്‍ത്തകര്‍ക്കു നേരെ കൈയേറ്റം

ന്യൂഡല്‍ഹി : ശബരിമല കര്‍മസമിതിക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഡല്‍ഹി കേരളഹൗസിനു മുമ്പില്‍ നടത്തിയ മാര്‍ച്ചിനിടെ മാധ്യമപ്രവര്‍ത്തകര്‍ക്കു നേരെ കൈയേറ്റം.

മാതൃഭൂമി കാമറാമാന്‍ മുകേഷ്, ന്യൂസ് 18 തമിഴ് റിപ്പോര്‍ട്ടര്‍ സുചിത്ര, കാമറാമാന്‍ രാമരാജന്‍, ന്യൂസ് 24 റിപ്പോര്‍ട്ടര്‍ അരുണ്‍ എന്നിവര്‍ക്കു മര്‍ദനമേറ്റു.

ബുധനാഴ്ചയും ഇന്നും സംസ്ഥാനത്തിന്റെ വിവിധ കേന്ദ്രങ്ങളില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ ഹര്‍ത്താല്‍ അനുകൂലികളുടെ മര്‍ദ്ദനം അരങ്ങേറുകയാണ്.

കാമറകള്‍ തല്ലിത്തകര്‍ക്കുകയും ഉപകരണങ്ങള്‍ നശിപ്പിക്കുകയും ചെയ്തു. ഇതേ തുടര്‍ന്ന് ബിജെപി നേതാക്കളെ ബഹിഷ്‌കരിക്കാന്‍ മാധ്യമപ്രവര്‍ത്തകര്‍ തീരുമാനിച്ചിരുന്നു.

Top