പമ്പയിലേക്ക് സർവീസ് നടത്തുന്നത് 22 കെഎസ്ആർടിസി ബസുകൾ

KSRTC

പമ്പ: ചിത്തിര ആട്ടത്തിരുന്നാളിനോട് അനുബന്ധിച്ച് പമ്പയിലേക്ക് 22 കെഎസ്ആര്‍ടിസി ബസുകള്‍ സര്‍വീസ് നടത്തുന്നു. 11.30 മുതലാണ് ബസുകള്‍ പമ്പയിലേക്ക് സര്‍വീസ് നടത്തുന്നത്.

ശബരിമലയിലേക്ക് എത്തിയ തീര്‍ഥാടകരെ കടത്തിവിടാത്തതില്‍ പ്രതിഷേധം ശക്തമായതോടെ രണ്ടു വാഹനങ്ങള്‍ വീതം കടത്തിവിടാനാണ് പൊലീസ് തീരുമാനിച്ചിരിക്കുന്നത്. നിശ്ചിത ഇടവേളകളില്‍ സ്വകാര്യ വാഹനങ്ങള്‍ ഉള്‍പ്പെടെയുള്ളവയാണു കടത്തിവിടുന്നതെന്നാണ് പൊലീസ് അറിയിച്ചിരിക്കുന്നത്.

നിലയ്ക്കല്‍ വരെയാകും വാഹങ്ങള്‍ കടത്തി വിടുന്നത്. എരുമേലി, പത്തനംതിട്ട, വടശ്ശേരിക്കര, നിലയ്ക്കല്‍ എന്നിവിടങ്ങളിലാണ് തീര്‍ഥാടകരെ തടഞ്ഞിരുന്നത്.

Top