മാന്യമായി ജീവിച്ചാ വീട്ടിലെ ഭക്ഷണം കഴിക്കാം;സംഘടനാപ്രവര്‍ത്തനം അവസാനിപ്പിച്ച് ഗോപിനാഥന്‍

കൊടുങ്ങല്ലൂര്‍: ശബരിമല യുവതീ പ്രവേശനത്തെ തുടര്‍ന്ന് നടത്തിയ പ്രതിഷേധ സമരത്തില്‍ പൊലീസ് പിടിയിലായ രാഷ്ട്രീയ ബജ്‌റംഗ്ദള്‍ മുന്‍ തൃശ്ശൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറി ഗോപിനാഥന്‍ കൊടുങ്ങല്ലൂര്‍ സംഘടനാ പ്രവര്‍ത്തനം അവസാനിപ്പിച്ചു. രാഷ്ട്രീയ ബജ്രംഗ്ദള്‍ സംഘടനയുടെ സ്ഥാനവും അതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനവും നിര്‍ത്തുന്നു എന്ന് തന്റെ ഫേയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് ഗോപിനാഥന്‍ കൊടുങ്ങല്ലൂര്‍ അറിയിച്ചത്.

ശബരിമല പ്രതിഷേധത്തിനിടെ ഇദ്ദേഹത്തെ പൊലീസ് ഓടിച്ചിട്ട് പിടികൂടുന്ന വീഡിയോയും ചിത്രങ്ങളും സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. എന്നാല്‍ തടവില്‍ കഴിഞ്ഞ തന്നെ സഹായിക്കാന്‍ നേതാക്കള്‍ ആരും എത്തിയില്ലെന്ന് അദ്ദേഹം ഫെയ്‌സ്ബുക്കിലെ കുറിപ്പില്‍ കുറ്റപ്പെടുത്തി.

ഗോപിനാഥന് പിന്തുണ അറിയിച്ച് നിരവധി പേര്‍ രംഗത്തെത്തിയിട്ടുണ്ട്. റാം കൊടുങ്ങല്ലൂര്‍ എന്ന വ്യക്തിയുടെ കമന്റിന് നല്‍കിയ മറുപടിയില്‍, ‘സംഘടനാ പ്രവര്‍ത്തനം എന്ന് പറഞ്ഞ് അവസാനം തീവ്രവാദത്തില്‍ എത്താഞ്ഞത് ഭാഗ്യം,’ എന്നാണ് ഗോപിനാഥന്‍ പറഞ്ഞത്.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

മാന്യമായി ജീവിച്ചാ വീട്ടിലെ ഭക്ഷണം കഴിക്കാം, അല്ലെ സര്‍ക്കാരിന്റെ ഭക്ഷണം കഴിക്കേണ്ടി വരും അനുഭവം ഗുരു. വിശ്വസ്തരും ആത്മാര്‍ത്ഥതയും ഫെയ്‌സ്ബുക് ഇല്‍ മാത്രം പോരാ പ്രവര്‍ത്തിയില്‍ ആണ് കാണിക്കേണ്ടത് , ഞാന്‍ പ്രവര്‍ത്തിച്ച സംഘടനക്കും അതിലെ നേതാക്കന്മാര്‍ക്കും നല്ല നമസ്‌കാരം, രാഷ്ട്രീയ ബജ്രംഗ്ദള്‍ എന്ന സംഘടനയുടെ തൃശൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറി എന്ന സ്ഥാനവും അതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനവും സ്വമേധയാ ഇവിടം കൊണ്ട് നിര്‍ത്തുന്നു, ഫെയ്‌സ്ബുക് ഇല്‍ അല്ല പ്രവര്‍ത്തകരുടെ കൂടെ നിന്നാണ് പ്രവര്‍ത്തിക്കേണ്ടത്

\

Top