മകരവിളക്ക്: ശബരിമലയുടെ സുരക്ഷ ശക്തമാക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചു

പത്തനംതിട്ട: മകരവിളക്ക് ഉത്സവ കാലത്തോടനുബന്ധിച്ച് ശബരിമലയുടെ സുരക്ഷ വര്‍ധിപ്പിക്കാനുള്ള നടപടികള്‍ ആരംഭിച്ചു. നടപടികള്‍ക്ക് എല്ലാം പത്തനംതിട്ട ജില്ലാ കളക്ടറാണ് നേതൃത്വം നല്‍കുന്നത്.

മകരവിളക്കിനോടാനുബന്ധിച്ച് ബന്ധപ്പെട്ട വകുപ്പുകള്‍ കൈകാര്യം ചെയ്യുന്ന വകുപ്പ് മേധാവികളും സാന്നിധാനത്തുണ്ടാകണമെന്ന് മുഖ്യമന്ത്രി കര്‍ശന നിര്‍ദേശം നല്‍കിയിയിരുന്നു.

മകരവിളക്കിന് മുന്‍ വര്‍ഷത്തേക്കാള്‍ തിരക്കാണ് ഇത്തവണ പ്രതീക്ഷിക്കുന്നത്. അതിനാലാണ് ഈ മാസം 13 മുതല്‍ 15 വരെ ബന്ധപ്പെട്ട വകുപ്പ് മേധാവികള്‍ സന്നിധാനത്ത് ഉണ്ടാവണമെന്ന് മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചത്. ആവശ്യമായ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനും തീരുമാനങ്ങള്‍ എടുക്കുന്നതിനും കൂടിയാണിത്.

പുല്ലുമേട്, ഉപ്പുപാറ, പാഞ്ചാലിമേട്, പരുന്തന്‍പാറ എന്നിവിടങ്ങളില്‍ ബാരിക്കേടുകള്‍ സ്ഥാപിക്കും. മകരവിളക്കിന് സന്നിധാനത്തും പമ്പയിലും സുരക്ഷാ ഉദ്യോഗസ്ഥരുടെ എണ്ണം വര്‍ധിപ്പിക്കും. കുടിവെള്ള വിതരണവും കെഎസ്ആര്‍ടിസി സര്‍വീസും കാര്യക്ഷമമാക്കും.ഈ ദിവസങ്ങളിലേക്കായി മോട്ടോര്‍ വാഹന വകുപ്പും പ്രത്യേക സ്‌ക്വാഡുകളെ നിയോഗിക്കും.

Top