ശബരിമലയിലെ പൊലീസ് നിയന്ത്രണം അനാവശ്യമെന്ന് ദേവസ്വം ബോര്‍ഡ്

 

പത്തനംതിട്ട: പൊലീസ് ശബരിമലയില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണത്തില്‍ അതൃപ്തി അറിയിച്ചു ദേവസ്വം ബോര്‍ഡ്. തിരക്ക് നിയന്ത്രിക്കാനെന്ന പേരിലുള്ള പൊലീസ് നടപടികള്‍ അനാവശ്യമാണെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എന്‍ വാസു കുറ്റപ്പെടുത്തി.

പത്തു മണിക്കൂറോളമാണ് ഇടത്താവളങ്ങളില്‍ വാഹനങ്ങള്‍ പിടിച്ചിടുന്നത്.സന്നിധാനത്തെ തിരക്ക് കുറഞ്ഞിട്ടും തീര്‍ത്ഥാടകരെ കയറ്റി വിടുന്നില്ലെന്നും, വിഷയം ഡിജിപിയുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മണ്ഡലപൂജ അടുത്തതോടെ ശബരിമലയില്‍ വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്. സൂര്യഗ്രഹണം കണക്കിലെടുത്തു നാളെ 4 മണിക്കൂര്‍ നടയടച്ചിടും. മണ്ഡലപൂജ ആയതിനാല്‍ മറ്റന്നാളും നിയന്ത്രണം ഉണ്ടാകും.

 

 

Top