അയ്യപ്പനെ കണ്ട് മാത്രമേ മടങ്ങുകയുള്ളൂ; ചെന്നൈയില്‍ നിന്നും ഒരു സംഘം യുവതികള്‍

sabarimala

ചെന്നൈ: അയ്യപ്പനെ കണ്ട് മാത്രമേ മടങ്ങുകയുള്ളൂവെന്ന് ചെന്നൈയില്‍ നിന്നെത്തിയ യുവതികളുടെ സംഘം. വിശ്വാസികളെ വിശ്വസികള്‍ തടയില്ലെന്ന് തന്നെയാണ് പ്രതീക്ഷയെന്നും പൊലീസ് തങ്ങള്‍ക്ക് സുരക്ഷ ഒരുക്കുമെന്നാണ് കരുതുന്നതെന്നും അവര്‍ പറഞ്ഞു.

അതേസമയം, ശബരിമല ദര്‍ശനത്തിന് എത്തിയ ആന്ധ്രാ സ്വദേശിയായ 43കാരി എരുമേലിയില്‍ യാത്ര അവസാനിപ്പിച്ചിരുന്നു. കോട്ടയത്ത് എത്തിയപ്പോള്‍ തന്നെ പ്രതിഷേധമുണ്ടാകാന്‍ സാധ്യതയുണ്ടെന്ന് പൊലീസ് ഇവരെ അറിയിച്ചിരുന്നു. നിലയ്ക്കല്‍ വരെ പോകുന്നുവെന്ന് സ്ത്രീ അറിയിച്ചതിനെ തുടര്‍ന്നാണ് പൊലീസ് സുരക്ഷയില്‍ ഇവരെ എരുമേലിയിലെത്തിച്ചത്.

സ്ത്രീയ്ക്ക് ഒപ്പം വന്ന 21 പേര്‍ നിലയ്ക്കലിലേക്ക് പോയി. ഇരുമുടിക്കെട്ടുമായാണ് യുവതി വന്നത്. ഏത് പ്രായത്തിലുള്ള സ്ത്രീകള്‍ക്കും ശബരിമലയില്‍ ദര്‍ശനം നടത്താമെന്ന സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിലാണ് യുവതി ദര്‍ശനത്തിനെത്തിയത്.

Top