അരവണ കൗണ്ടറുകള്‍ രാത്രി 10 മണിയ്ക്ക് അടയ്ക്കണം; ശബരിമലയില്‍ കര്‍ശന നിയന്ത്രണം

sabarimala

ശബരിമല: കർശന നിയന്ത്രണത്തിനിടെ തീർത്ഥാടകർ പമ്പയിലെത്തി തുടങ്ങി. അപ്പം, അരവണ കൗണ്ടറുകൾ രാത്രി 10 മണിയ്ക്ക് അടയ്ക്കണമെന്നാണ് നിർദ്ദേശമുള്ളത്. അന്നദാന മണ്ഡപങ്ങൾ 11 മണിക്ക് തന്നെ അടയ്ക്കണമെന്നും പൊലീസ് നിർദേശം നൽകിയിട്ടുണ്ട്. നേരത്തെ 24 മണിക്കൂറും അപ്പം, അരവണ കൗണ്ടറുകൾ പ്രവർത്തിച്ചിരുന്നു.

എന്നാൽ, പൊലീസിന്റെ നിയന്ത്രണം നെയ്യഭിഷേകത്തെ ബാധിക്കുമെന്ന് എക്‌സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു. അരവണ കൗണ്ടറുകൾ നേരത്തെ അടയ്ക്കുന്നത് ഭക്തരുടെ പ്രതിഷേധത്തിന് കാരണമാകുമെന്നും ദേവസ്വം ബോർഡിന്റെ പ്രധാന വരുമാന മാർഗം അരവണ വിതരണമാണെന്നും അദ്ദേഹം വ്യക്തമാക്കി.

Top