ശബരിമല; യുവതികളെ തടഞ്ഞ സംഭവം മൂന്നു പേരെ പൊലീസ് അറസ്റ്റ് ചെയ്തു

SABARIMALA

പത്തനംതിട്ട: ശബരിമലയില്‍ ദര്‍ശനത്തിനായെത്തിയ യുവതികളെ തടഞ്ഞ സംഭവത്തില്‍ മൂന്നു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ആന്ധ്ര ഗച്ച് ഗോദാവരി സ്വദേശികളായ നവോജമ്മ (32), കൃപാവതി (42) എന്നിവരെയാണു തടഞ്ഞത്. 15 പേരടങ്ങിയ സംഘത്തിനൊപ്പമായിരുന്നു ഇരുവരും പമ്പയിലെത്തിയത്.

അതേസമയം, ശബരിമലയിലെ യുവതീപ്രവേശന വിഷയം ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി വിളിച്ച യോഗത്തില്‍ എസ്എന്‍ഡിപി പങ്കെടുക്കുമെന്ന് അറിയിച്ചിട്ടുണ്ട്. എന്നാല്‍ യോഗത്തില്‍ എന്‍എസ്എസ് പങ്കെടുക്കില്ലെന്നാണ് അറിയിച്ചിരിക്കുന്നത്. ശബരിമല വിഷയത്തില്‍ എന്‍എസ്എസിനെ അനുനയിപ്പിക്കാന്‍ സര്‍ക്കാരിന് സാധിച്ചിട്ടില്ലെന്നത് വ്യക്തമാണ്. ശബരിമലയിലെ നിരോധനാജ്ഞ, പൊലീസ് നിയന്ത്രണം, വിധി നടപ്പാക്കാനുള്ള സര്‍ക്കാരിന്റെ തിടുക്കം എന്നിവയെല്ലാം എന്‍എസ്എസിനെ ചൊടിപ്പിച്ചിരുന്നു.

നവോത്ഥാനപാരമ്പര്യവും മൂല്യങ്ങളും പിന്തുടരുന്ന സംഘടനകള്‍ ഇന്നത്തെ സാഹചര്യത്തില്‍ ഒന്നിച്ചു നില്‍ക്കണമെന്നും അതിനായാണ് യോഗമെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. നിലവിലെ സാമുദായിക സംഘടനകളില്‍ പലതും കേരള നവോത്ഥാനത്തിന് നിര്‍ണായക പങ്ക് വഹിച്ചവരാണ്. അതിനാലാണ് ഈ സംഘടനകളെയും ക്ഷണിച്ചതെന്നും നേരത്തെ മുഖ്യമന്ത്രി പറഞ്ഞിരുന്നു. യോഗക്ഷേമ സഭാ നേതാക്കളെയും ചര്‍ച്ചയ്ക്കു വിളിച്ചിട്ടുണ്ട്. ഉച്ചയ്ക്ക് ശേഷം 3 മണിക്കാണ് യോഗം

Top