മണ്ഡല മകരവിളക്ക് കാലത്തെ ഓണ്‍ലൈന്‍ ബുക്കിംഗ് സംവിധാനം ആരംഭിച്ചു

sabarimala

പമ്പ: ശബരിമല മണ്ഡല മകരവിളക്ക് കാലത്തെ ഓണ്‍ലൈന്‍ ബുക്കിംഗ് സംവിധാനം ആരംഭിച്ചു. കേരള പൊലീസിന്റെ sabarimala.com എന്ന പോര്‍ട്ടലിലാണ് ബുക്കിങ് സൗകര്യം ഏര്‍പ്പെടുത്തിയത്.

കെഎസ്ആര്‍ടിസി ടിക്കറ്റുകളും ഈ പോര്‍ട്ടലില്‍ ബുക്ക് ചെയ്യാവുന്നതാണ്. ദര്‍ശന സമയവും ലഭ്യമാകുന്ന തരത്തിലാണ് പോര്‍ട്ടലിലെ ക്രമീകരണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഒരു ടിക്കറ്റില്‍ 10 പേര്‍ക്ക് വരെ ബുക്ക് ചെയ്യാനുള്ള സൗകര്യവും ഉണ്ടായിരിക്കും.

സൗകര്യങ്ങള്‍ ഇല്ലാത്തതിനാല്‍ പമ്പയില്‍ തീര്‍ത്ഥാടകരെ തങ്ങാന്‍ അനുവദിക്കില്ല. പരമാവധി 48 മണിക്കൂറിനുള്ളില്‍ ഭക്തര്‍ ദര്‍ശനം പൂര്‍ത്തിയാക്കി നിലയ്ക്കലില്‍ തിരിച്ചെത്തേണ്ടതുമാണ്.

Top