ഭര്‍ത്താവിന്റെ അമ്മയെ മര്‍ദ്ദിച്ചെന്ന് ആരോപണം; കനകദുര്‍ഗയ്‌ക്കെതിരെ കേസെടുത്തു

മലപ്പുറം: ശബരിമലയില്‍ ദര്‍ശനം നടത്തിയ രണ്ടു യുവതികളില്‍ ഒരാളായ കനകദുര്‍ഗ വീട്ടില്‍ തിരിച്ചെത്തിയപ്പോള്‍ അമ്മയെ മര്‍ദ്ദിച്ചെന്ന് ആരോപണം. തുടര്‍ന്ന് പെരിന്തല്‍മണ്ണ പൊലീസ് കനകദുര്‍ഗയ്‌ക്കെതിരെ കേസെടുത്തു.

മര്‍ദ്ദനമേറ്റെന്ന് ഭര്‍ത്താവിന്റെ അമ്മ സുമതിയാണ് പൊലീസില്‍ പരാതി നല്‍കിയത്. പരാതിയെ തുടര്‍ന്നാണ് കേസെടുത്തിരിക്കുന്നത്. ഭര്‍ത്താവ് കൃഷ്ണനുണ്ണിയുടെ അമ്മ സുമതിക്കെതിരെയും കഴിഞ്ഞ ദിവസം പെരിന്തല്‍മണ്ണ പൊലീസ് കേസെടുത്തിരുന്നു.

വീട്ടില്‍ തിരിച്ചെത്തിയപ്പോള്‍ കനകദുര്‍ഗയ്ക്കും മര്‍ദ്ദനമേറ്റിരുന്നു. തലയ്ക്ക് പരുക്കേറ്റ കനകദുര്‍ഗ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. കനകദുര്‍ഗ മര്‍ദ്ദിച്ചെന്നാരോപിച്ച് ഭര്‍ത്താവിന്റെ അമ്മയും ചികിത്സ തേടിയിരുന്നു.

Top