അന്യായമായി തടങ്കലില്‍ വെച്ചിരിക്കുന്നു; കനക ദുര്‍ഗയും ബിന്ദുവും നിരാഹാര സമരത്തില്‍

കോട്ടയം: ശബരിമലയില്‍ ദര്‍ശനം നടത്തണമെന്ന ആവശ്യവുമായി എത്തിയ കനക ദുര്‍ഗയും ബിന്ദുവും നിരാഹാര സമരം ആരംഭിച്ചു. അന്യായമായി തടങ്കലില്‍ വെച്ചിരിക്കുന്നു എന്നാണ് ഇവര്‍ ആരോപിക്കുന്നത്. കോട്ടയം മെഡിക്കല്‍ കോളേജിലാണ് ഇരുവരും ഇപ്പോള്‍ ഉള്ളത്.

എന്നാല്‍, ശബരിമലയിലേയ്ക്കുള്ള യാത്ര മാറ്റിവയ്ക്കാന്‍ തയ്യാറാണെന്ന് ബിന്ദുവും കനകദുര്‍ഗയും പൊലീസിനെ അറിയിച്ചിരുന്നു.

ശബരിമലയില്‍ കനത്ത തിരക്കായതിനാല്‍ യാത്രഅസാധ്യമാണെന്ന് ഇരുവരെയും പൊലീസ് അറിയിച്ചു. പൊലീസിന്റെ അപേക്ഷ മാനിച്ചാണ് യാത്ര മാറ്റിവയ്ക്കുന്നതിന് ഇരുവരും തയ്യാറായത്.

കോഴിക്കോട് കൊയിലാണ്ടി പൊയില്‍കാവ് സ്വദേശി ബിന്ദു ഹരിഹരന്‍ (42), മലപ്പുറം അങ്ങാടിപ്പുറം സ്വദേശി കനകദുര്‍ഗ (45) എന്നിവര്‍ തിങ്കളാഴ്ചയായിരുന്നു ശബരിമല ദര്‍ശനത്തിനായി എത്തിയത്. പ്രതിഷേധങ്ങള്‍ക്കിടയിലൂടെ ഇരുവരും രാവിലെ പമ്പയില്‍ നിന്നു ചെളിക്കുഴിയും അപ്പാച്ചിമേടും മരക്കൂട്ടവും താണ്ടി ചന്ദ്രാനന്ദന്‍ റോഡില്‍ പ്രവേശിച്ച യുവതികള്‍ക്കു വലിയനടപ്പന്തലിന് അരകിലോമീറ്റര്‍ മുന്‍പായി യാത്ര അവസാനിപ്പിക്കേണ്ടി വരികയായിരുന്നു.

Top