നിലയ്ക്കലില്‍ പൊലീസിന്റെ പെരുമാറ്റം ആശാസ്യകരമല്ലെന്ന് കെ സുധാകരന്‍

k SUDHAKARAN

പത്തനംതിട്ട: പൊലീസിനെതിരെ രൂക്ഷ വിമര്‍ശനവുമായി കെ സുധാകരന്‍. നിലയ്ക്കലില്‍ പൊലീസിന്റെ പെരുമാറ്റം ആശാസ്യകരമല്ലെന്ന് കെ സുധാകരന്‍ പറഞ്ഞു. സമരത്തിന്റെ പേരില്‍ ബിജെപിയുടേത് കാപട്യമാണ്. എന്തിനാണ് അവര്‍ സമരം നടത്തുന്നത്. നിയമനിര്‍മ്മാണം നടത്തിയാല്‍ പോരേ. സംസ്ഥാന സര്‍ക്കാരിനായാലും ഇത് ചെയ്താല്‍ പോരെ. കൊടിയുമെടുത്ത് ബിജെപിക്കാര്‍ സമരം ചെയ്തതിന്റെ ഔചിത്യമെന്താണെന്നും അദ്ദേഹം ചോദിച്ചു.

ഞങ്ങള്‍ വിശ്വാസികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ടുള്ള സഹനസമരമാണ് നടത്തുന്നത്. അല്ലാതെ വേറെ ഒരു അജണ്ടയുമില്ല. പ്രതിഷേധങ്ങള്‍ക്കിടെ മുഖ്യമന്ത്രി വിദേശത്ത് പോയത് ജനങ്ങളോടുള്ള ധിക്കാരമെന്നും സുധാകരന്‍ വ്യക്തമാക്കി.

Top