ശബരിമലയില്‍ വിശ്വാസികള്‍ക്ക് സുരക്ഷ ഒരുക്കണമെന്ന് ഹൈക്കോടതി

highcourt

കൊച്ചി: എല്ലാ വിശ്വാസികള്‍ക്കും ശബരിമലയില്‍ സുരക്ഷ ഒരുക്കണമെന്ന് ഹൈക്കോടതി.

ക്ഷേത്രത്തിന്റെ പവിത്രത സംരക്ഷിച്ച് എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയാക്കണമെന്നും യുവതികള്‍ സുരക്ഷ തേടി ആദ്യം പൊലീസിനെ സമീപിക്കണമായിരുന്നെന്നും ഹൈക്കോടതി അറിയിച്ചു. സുരക്ഷ ഒരുക്കണമെന്ന യുവതികളുടെ ഹര്‍ജി ഇതോടെ തീര്‍പ്പാക്കിയിരിക്കുകയാണ്.

ശബരിമലയിലെ സംഘര്‍ഷങ്ങളുമായി ബന്ധപ്പെട്ട് വാഹനങ്ങള്‍ നശിപ്പിച്ച പൊലീസുകാര്‍ക്കെതിരെ നടപടി വേണമെന്നും ഹൈക്കോടതി അറിയിച്ചു.

അതേസമയം, ശബരിമല സംഘര്‍ഷത്തില്‍ ഇതുവരെ 3505 പേര്‍ അറസ്റ്റിലായിട്ടുണ്ട്. 529 കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 12 വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തിഇന്നലെ മാത്രം 160 പേരാണ് അറസ്റ്റിലായത്.

210 പേരുടെ ഫോട്ടോ ആല്‍ബം കൂടി പൊലീസ് തയ്യാറാക്കിയിട്ടുണ്ട്. നേരത്തെ 420 പേരുടെ ഫോട്ടോ ആല്‍ബം പൊലീസ് പുറത്തുവിട്ടിരുന്നു. 12 വാഹനങ്ങളും പിടിച്ചെടുത്തു.

Top