ശബരിമല വിഷയം; പൊലീസ് അറസ്റ്റ് ചെയ്ത 68പേരെ റിമാന്‍ഡ് ചെയ്തു

SABARIMALA

പത്തനംതിട്ട: ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട് പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയതിന്റെ പേരില്‍ പൊലീസ് അറസ്റ്റ് ചെയ്ത 68പേരെ റിമാന്‍ഡ് ചെയ്തു. 14ദിവസത്തേക്കാണ് റിമാന്‍ഡ് ചെയ്തിരിക്കുന്നത്.

സന്നിധാനത്ത് ശരണം വിളിച്ച മുഴുവന്‍ അയ്യപ്പന്മാരെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. വലിയ നടപ്പന്തലില്‍ യാതൊരു പ്രകോപനവും കൂടാതെ ശരണം വിളിച്ചിരുന്ന അയ്യപ്പന്മാരെയായിരുന്നു അറസ്റ്റ് ചെയ്തത്.

ശബരിമലയില്‍ അയ്യപ്പഭക്തര്‍ക്കെതിരെ പൊലീസ് ചുമത്തിയിരിക്കുന്ന അനാവശ്യ നിയന്ത്രണങ്ങള്‍ക്കെതിരെ വലിയ നടപ്പന്തലില്‍ ഭക്തര്‍ പ്രതിഷേധം നടത്തിയിരുന്നു. മാളികപ്പുറത്ത് നിന്ന് അയ്യപ്പന്മാരെ ഇറക്കിവിട്ട പൊലീസ് നടപടിയെ തുടര്‍ന്നായിരുന്നു പ്രതിഷേധം. നിരവധി ഭക്തരാണ് ശരണം വിളിച്ച് സന്നിധാനത്തിലേക്ക് പ്രതിഷേധവുമായി എത്തിയത്.

Top