വിധി ലംഘനം;ശബരിമലയില്‍ അറസ്റ്റ് തുടരുമെന്ന് പോലീസ്

SABARIMALA-POLICE

പത്തനംതിട്ട: ശബരിമലയില്‍ സുപ്രീംകോടതി വിധി ലംഘിക്കുന്നവരുടെ അറസ്റ്റ് തുടരുമെന്ന് പോലീസ്. തുലാംമാ, ചിത്തിര ആട്ട കാലത്ത് പ്രക്ഷോഭം നടത്തിയതിനാണ് അറസ്റ്റ്. പോലീസ് നിര്‍ദ്ദേശം ലംഘിച്ച് പ്രക്ഷോഭം ഉണ്ടാക്കാന്‍ ശ്രമിച്ചതിനാണ് നേതാക്കളെ അറസ്റ്റ് ചെയ്യുന്നതെന്നും പോലീസ് അറിയിച്ചു.

അതേസമയം, ശബരിമല കര്‍മ്മ സമിതി ഗവര്‍ണ്ണര്‍ പി. സദാശിവവുമായി കൂടിക്കാഴ്ച നടത്തും. ശബരിമലയിലെ നിയന്ത്രണങ്ങള്‍ എടുത്തു മാറ്റണമെന്നതാണ് ഇവരുടെ പ്രധാന ആവശ്യം. ഇന്ന് രാത്രി കോട്ടയം ഗസ്റ്റ് ഹൗസില്‍ വച്ചാണ് കൂടിക്കാഴ്ച നിശ്ചയിച്ചിരിക്കുന്നത്.

Top