ശബരിമല വിഷയം; പിണറായി വിജയന് ഇരട്ടത്താപ്പെന്ന് പി കെ കൃഷ്ണദാസ്

തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് ഇരട്ടത്താപ്പെന്ന് പി കെ കൃഷ്ണദാസ്. വാടകയ്ക്ക് സ്ത്രീകളെ കൊണ്ടു വന്നാണ് മുഖ്യമന്ത്രി ശബരിമലയില്‍ ആചാരലംഘനം നടത്തിയത്. വിഷയം ചര്‍ച്ച ചെയ്യുമെന്ന് പറയുന്നത് വോട്ട് തട്ടാനുള്ള ശ്രമം മാത്രമാണ്. കേരളത്തിലെ യുവതീ യുവാക്കളെ മുഖ്യമന്ത്രി വഞ്ചിക്കുകയാണെന്നും പി കെ കൃഷ്മദാസ് ആരോപിച്ചു.

അതേസമയം, യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ ശബരിമല വിഷയത്തില്‍ നിയമനിര്‍മ്മാണം നടത്തുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവര്‍ത്തിച്ചു. ഇടതു സര്‍ക്കാര്‍ ആചാര അനുഷ്ഠാനങ്ങള്‍ക്കെതിരെ സുപ്രീംകോടതിയില്‍ നല്‍കിയ സത്യവാങ്മൂലം പിന്‍വലിക്കണമെന്ന് ഉമ്മന്‍ ചാണ്ടിയും ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ ആവശ്യപ്പെട്ടു.

 

 

Top