പമ്പയില്‍ നിയന്ത്രണം: വൈകിട്ട് 7 ന് ശേഷം സന്നിധാനത്തേക്ക് തീര്‍ത്ഥാടകരെ കയറ്റില്ല

പത്തനംതിട്ട : പമ്പയില്‍ ശബരിമല തീര്‍ത്ഥാടകര്‍ക്ക് നിയന്ത്രണം. വൈകിട്ട് 7 ന് ശേഷം സന്നിധാനത്തേക്ക് തീര്‍ത്ഥാടകരെ കയറ്റിവിടില്ല. ഇന്ന് രാത്രി 11 മണിക്ക് നട അടക്കുന്നതിനാലാണ് നിയന്ത്രണമേര്‍പ്പെടുത്തിയത്. മകരവിളക്ക് മഹോത്സവത്തിനായി ഡിസംബര്‍ 30 ന് വൈകീട്ട് വീണ്ടും നട തുറക്കും.

41 ദിവസത്തെ വൃതാനുഷ്ഠാനങ്ങള്‍ പൂര്‍ത്തിയാക്കി ഇന്ന് ശബരിമല സന്നിധാനത്ത് മണ്ഡലപൂജ ചടങ്ങുകള്‍ നടന്നു. മുന്‍ ദിവസങ്ങളെ അപേക്ഷിച്ച് തിരക്ക് നന്നേകുറവാണുണ്ടായത്. തീര്‍ത്ഥാടന കാലത്തിന്റെ തുടക്കത്തില്‍ കണ്ട തിരക്ക് സന്നിധാനത്ത് ഇന്നില്ല. ഇന്ന് രാത്രി നടയടച്ചു കഴിഞ്ഞാല്‍ പിന്നീട് മകരവിളക്ക് മഹോത്സവത്തിനായി ഡിസംബര്‍ 30 ന് വൈകീട്ട് മാത്രമേ നടതുറക്കു. അതിനാല്‍ തീര്‍ത്ഥാടകരുടെ വരവും കുറഞ്ഞു. തിരക്ക് നിയന്ത്രിക്കുന്നതില്‍ ദേവസ്വം ബോര്‍ഡും പൊലീസും പരാജയപ്പെട്ട പരാതി തുടക്കത്തില്‍ കേട്ടിരുന്നു. എന്നാല്‍ പിന്നീട് ഒരു ലക്ഷത്തിലധികം തീര്‍ത്ഥാടകര്‍ എത്തിയെങ്കിലും ദര്‍ശനത്തിന് തടസ മുണ്ടായില്ല. മകരവിളക്ക് മഹോത്സവത്തിനായി ജനുവരി 13 ന് തിരുവാഭരണ ഘോഷയാത്ര പന്തളം കെട്ടാരത്തില്‍ നിന്ന് പുറപ്പെടും. ജനുവരി 15 നാണ് മകരവിളക്ക്.

Top