മുംബൈയില്‍ നിന്നെത്തിയ 110 അംഗ തീര്‍ത്ഥാടക സംഘം ദര്‍ശനം നടത്താതെ മടങ്ങുന്നു

പത്തനംതിട്ട: ശബരിമലയില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങളും പ്രതിഷേധങ്ങളും ശക്തമായ സാഹചര്യത്തില്‍ മുംബൈയില്‍ നിന്നെത്തിയ 110 അംഗ തീര്‍ത്ഥാടക സംഘം ദര്‍ശനം നടത്താതെ മടങ്ങുന്നു.

ഇപ്പോള്‍ എരുമേലിയില്‍ ഉള്ള സംഘം ആര്യങ്കാവ് ശാസ്താ ക്ഷേത്രത്തിലേയ്ക്ക് പോകും. 12 കുട്ടികളും 13 മാളികപ്പുറവും ഉള്‍പ്പെടെയുള്ളവര്‍ സംഘത്തില്‍ ഉണ്ട്.

കൂടാതെ, ശബരിമല ദര്‍ശനത്തിനായി എത്തിയ വിജയവാഡ സ്വദേശികളായ യുവതിയും ഭര്‍ത്താവും എരുമേലിയില്‍ യാത്ര അവസാനിപ്പിച്ചിരുന്നു. പ്രതിഷേധം ഉണ്ടാകുമെന്ന് ബസിലെ യാത്രക്കാര്‍ അറിയിച്ചതിനെ തുടര്‍ന്നായിരുന്നു പിന്മാറിയത്. യുവതിയും ഭര്‍ത്താവും ചെങ്ങന്നൂരിലേക്ക് മടങ്ങുകയും ചെയ്തിരുന്നു.

അതേസമയം പ്രതിഷേധക്കാരെ തടയുക എന്ന ലക്ഷ്യത്തോടെ പുല്ലുമേട് കാനനപാതയില്‍ പൊലീസ് നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുണ്ട്.
തിരുവനന്തപുരം, കൊല്ലം ജില്ലക്കാര്‍ക്ക് പുല്ലുമേട് വഴി പ്രവേശനം അനുവദിക്കില്ലെന്നാണ് അറിയിച്ചിരിക്കുന്നത്. പ്രതിഷേധിച്ചവരില്‍ ഭൂരിഭാഗം ആളുകളും പുല്ലുമേട് വഴി വന്നവരാണെന്നാണു പൊലീസ് പറയുന്നത്.

Top