തീര്‍ത്ഥാടന കാലത്തുണ്ടായ സംഭവവികാസങ്ങള്‍ തീര്‍ത്ഥാടകരുടെ വരവിനെ ബാധിച്ചെന്ന് ശബരിമല മേല്‍ശാന്തി

sabarimala

ശബരിമല: ശബരിമല തീര്‍ത്ഥാടന കാലത്തുണ്ടായ സംഭവവികാസങ്ങള്‍ തീര്‍ത്ഥാടകരുടെ വരവിനെ ബാധിച്ചെന്ന് ശബരിമല മേല്‍ശാന്തി വി.എന്‍. വാസുദേവന്‍ നമ്പൂതിരി. മലയാളി തീര്‍ത്ഥാടകരുടെ എണ്ണത്തിലാണ് കാര്യമായ കുറവുണ്ടായതെന്നും സാധാരണഗതിയിലുണ്ടാവുന്ന വലിയ തിരക്ക് ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

ആന്ധ്രയില്‍ നിന്നും തമിഴ്‌നാട്ടില്‍ നിന്നും കാര്യമായ തീര്‍ത്ഥാടക പ്രവാഹം ഉണ്ടായി. ശബരിമലയില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളില്‍ തീര്‍ത്ഥാടകര്‍ തന്നോട് നേരിട്ട് പരാതിപ്പെട്ടിരുന്നുവെന്നും മേല്‍ശാന്തി വ്യക്തമാക്കി. പലതരം സംഭവങ്ങള്‍ ശബരിമലയെ ചുറ്റി ഉണ്ടായെങ്കിലും പൂജകളും കര്‍മകങ്ങളുമെല്ലാം മുറ തെറ്റാതെ പൂര്‍ത്തിയാക്കിയെന്നും മേല്‍ശാന്തി കൂട്ടിച്ചേര്‍ത്തു.

Top