മകരവിളക്ക് ഒരുക്കങ്ങളില്‍ തൃപ്തി രേഖപ്പെടുത്താതെ ഹൈക്കോടതി നിരീക്ഷക സമിതി

സന്നിധാനം: മകരവിളക്കിന് ശബരിമലയില്‍ ഏര്‍പ്പെടുത്തിയ ഒരുക്കങ്ങളില്‍ തൃപ്തി രേഖപ്പെടുത്താതെ ഹൈക്കോടതി നിരീക്ഷക സമിതി.

തീര്‍ത്ഥാടകര്‍ക്ക് നിലവില്‍ നിയന്ത്രണങ്ങള്‍ ഒന്നുമില്ലെന്നും സംഘര്‍ഷങ്ങള്‍ തീര്‍ത്ഥാടകരെ ബാധിച്ചെന്നും അടുത്ത സീസണില്‍ വരുത്തേണ്ട മാറ്റങ്ങള്‍ അടക്കം ഉള്‍പ്പെടുത്തിയുള്ള റിപ്പോര്‍ട്ട് ഉടന്‍ കോടതിക്ക് കൈമാറുമെന്നും സമിതി അംഗം ജസ്റ്റിസ് പി ആര്‍ രാമന്‍ പറഞ്ഞു.

അതേസമയം, ശബരിമലയില്‍ മകരവിളക്കിനായുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായെന്നാണ് ദേവസ്വം കമ്മീഷണര്‍ എന്‍.വാസു പറഞ്ഞത്. ഹൈക്കോടതി നിരീക്ഷണ സമിതി നിര്‍ദ്ദേശിച്ചിരുന്ന എല്ലാ പോരായ്മകളും പരിഹരിച്ചെന്നും സന്നിധാനത്തും ദര്‍ശനത്തിന് അനുവാദമുള്ള കേന്ദ്രങ്ങളിലും സുരക്ഷ ശക്തമാക്കിയെന്നും മകരസംക്രമ പൂജയ്ക്ക് മുന്നോടിയായി ശുദ്ധിക്രിയകളും സന്നിധാനത്ത് ആരംഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു. നാളെ വൈകിട്ട് 6.40നും 6.45നുമിടയ്ക്കാണ് മകര ജ്യോതി തെളിയുന്നത്.

Top