ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച മിനി ബസ് മറിഞ്ഞു;9 പേര്‍ക്ക് പരിക്ക്

കൊച്ചി: ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ചിരുന്ന മിനി ബസ് മറിഞ്ഞ് ഒമ്പത് പേര്‍ക്ക് പരിക്ക്. കൂത്താട്ടുകുളം പാലാ റോഡിലാണ് അപകടം നടന്നത്. കര്‍ണാടക സ്വദേശികളാണ് അപകടത്തില്‍പ്പെട്ടതെന്നാണ് റിപ്പോര്‍ട്ട്. ശബരിമലയില്‍ ദര്‍ശനത്തിന് പോകുന്ന വഴിയാണ് അപകടം സംഭവിച്ചത്.

ഇവര്‍ സഞ്ചരിച്ച ബസ് പെരുംകുറ്റി കൊല്ലംപടിയില്‍ 15 അടി താഴ്ചയിലേക്ക് മറിയുകയായിരുന്നു. നാട്ടുകാരും പൊലീസും ഫയര്‍ഫോഴ്‌സും ചേര്‍ന്ന് പരിക്കേറ്റവരെ ഉന്‍ തന്നെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. പരിക്കേറ്റവരില്‍ ചിലരുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്.

Top