ശബരിമല തീര്‍ത്ഥാടകരുടെ വാഹനവും ബസും കൂട്ടിയിടിച്ചു; നിരവധി പേര്‍ക്ക് പരിക്ക്

കണമല: പത്തനംതിട്ടയിലെ കണമല അട്ടിവളവില്‍ ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച വാഹനവും കെഎസ്ആര്‍ടിസി ബസും കൂട്ടിയിടിച്ച് നിരവധി പേര്‍ക്ക് പരിക്ക്. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിച്ചു.

തിങ്കളാഴ്ച വൈകിട്ടാണ് അപകടം ഉണ്ടായത്. എരുമേലിയില്‍ നിന്നും പമ്പയ്ക്ക് പോയ കെ എസ്ആര്‍ ടി സി ബസുമായാണ് കൂട്ടിയിടിച്ചത്. എസ്ആര്‍ ടി സി ബസിന്റെ ബ്രേക്ക് നഷ്ടപ്പെട്ടതാണ് അപകടത്തിന് കാരണം. നാട്ടുകാരും, പോലീസും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.

Top