ശബരിമല തീര്‍ത്ഥാടകരുടെ വാഹനം മറിഞ്ഞു;18പേര്‍ക്ക് പരിക്ക്

പത്തനംതിട്ട; പത്തനംതിട്ട ളാഹയിൽ ശബരിമല തീർത്ഥാടകരുടെ വാഹനം മറിഞ്ഞു. ആന്ധ്രപ്രദേശിൽ നിന്ന് എത്തിയ തീർത്ഥാടക സംഘമാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽ 18 പേർക്ക് പരുക്കേറ്റു. ഇതിൽ മൂന്നു പേരുടെ നില ഗുരുതരമാണ്. വാഹനത്തിന് അടിയിൽ മൂന്നു പേർ കുടുങ്ങിക്കിടക്കുന്നുണ്ട്.

ളാഹ വിളക്കുനഞ്ചിയിൽ വച്ച് ഇന്ന് രാവിലെയാണ് അപകടമുണ്ടായത്. വളവ് തിരിയുന്ന സമയത്ത് വാഹനം മറിയുകയായിരുന്നു. 40 തീർത്ഥാടകരാണ് വാഹനത്തിലുണ്ടായിരുന്നത്. ഗുരുതരമായി പരുക്കേറ്റ മൂന്നു പേരെപത്തനംതിട്ട ജനറൽ ആശുപത്രിയിലേക്ക് മാറ്റി. ഇതിൽ ഒരു കുട്ടിയുടെ നില അതീവ ഗുരുതരമാണെന്നാണ് റിപ്പോർട്ടുകൾ.

അപകടത്തെ തുടർന്ന് വാഹനത്തിൽ പത്ത് പേരോളം കുടുങ്ങിക്കിടന്നിരുന്നു. ഇതിൽ ഏഴു പേരെ നാട്ടുകാർ പുറത്തെടുത്തു. മൂന്നു പേർ വാഹനത്തിന് അടിയിൽ കുടുങ്ങിക്കിടക്കുകയാണ്. ഇവരെ പുറത്തെത്തിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്.

Top