ശബരിമല തീര്‍ത്ഥാടനം; വെര്‍ച്വല്‍ ബുക്കിംഗ് ഇന്ന് 6 മണി മുതല്‍

പത്തനംതിട്ട: മകരവിളക്ക് തീര്‍ത്ഥാടനത്തിനായി ശബരിമല ക്ഷേത്രനട ഈ മാസം 30ന് വൈകുന്നേരം 5 മണിക്ക് തുറക്കും. എന്നാല്‍ 31ന് പുലര്‍ച്ചെ മുതലേ അയ്യപ്പഭക്തരെ പ്രവേശിപ്പിക്കുകയുള്ളൂ. 2021 ജനുവരി 19 വരെ ഭക്തര്‍ക്ക് ദര്‍ശന സൗകര്യം ഉണ്ട്. ജനുവരി 20ന് ശബരിമല അടയ്ക്കും.

അതേസമയം, ഡിസംബര്‍ 31 മുതല്‍ ജനുവരി 19 വരെ ശബരിമല തീര്‍ത്ഥാടനത്തിന് ഭക്തര്‍ക്കായുള്ള വെര്‍ച്വല്‍ ക്യൂ ബുക്കിംഗ് ഇന്ന് വൈകുന്നേരം 6 മണി മുതല്‍ ആരംഭിക്കും. www.sabarimalaonline.org എന്ന വെബ്‌സൈറ്റിലൂടെയാണ് ബുക്കിംഗ്.

തിങ്കള്‍ മുതല്‍ ഞായര്‍ വരെ എല്ലാ ദിവസവും 5000 പേര്‍ക്ക് വീതം പ്രവേശനം ഉണ്ടാകും. 31ാം തിയതി മുതല്‍ ദര്‍ശനത്തിനെത്തുന്ന അയ്യപ്പഭക്തര്‍ക്ക് കൊവിഡ് ആര്‍ടിപിസിആര്‍/ ആര്‍ടി ലാമ്പ് /എക്സ്പ്രസ്സ് നാറ്റ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണ്. 48 മണിക്കൂര്‍ ആണ് സര്‍ട്ടിഫിക്കറ്റിന്റെ കാലാവധി. കൊവിഡ് പരിശോധനാ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഇല്ലാത്ത ഒരു ഭക്തരെയും ശബരിമലയിലേക്ക് കടത്തിവിടുകയില്ല. ഭക്തര്‍ക്ക് നിലയ്ക്കലില്‍ കൊവിഡ് പരിശോധന സംവിധാനം ഉണ്ടാവില്ലെന്നും അറിയിപ്പുണ്ട്.

Top