പമ്പയിലെത്തിയ യുവതികളെ തരിച്ചയച്ചതിനെ പറ്റിയറിയില്ല: കടകംപള്ളി

kadakampally surendran

പത്തനംതിട്ട: യുവതി പ്രവേശന വിഷയത്തില്‍ മുഖ്യമന്ത്രി പറഞ്ഞതാണ് തന്റെയും നിലപാടെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ശബരിമല ദര്‍ശനത്തിനെത്തിയ യുവതികളെ പമ്പയില്‍ നിന്ന് തിരിച്ചയച്ചതിനെക്കുറിച്ച് അറിയില്ലെന്നും മന്ത്രി പറഞ്ഞു. മണ്ഡല മകരവിളക്ക് തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട് സന്നിധാനത്ത് ചേര്‍ന്ന അവലോകന യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.എല്ലാ സര്‍ക്കാര്‍ വകുപ്പുകളുടെയും ഉദ്യോഗസ്ഥര്‍ യോഗത്തില്‍ പങ്കെടുത്തു.

ശബരിമല തീര്‍ത്ഥാടന കാലം കുറ്റമറ്റ രീതിയില്‍ മുന്നോട്ട് കൊണ്ടുപോകാനുള്ള തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയായെന്നും ആശങ്കകള്‍ ഒഴിഞ്ഞുള്ള മണ്ഡലകാലമായിരിക്കും ഇതെന്നും മന്ത്രി പറഞ്ഞു.

ദേവസ്വം ബോര്‍ഡിന് ഉണ്ടായിരിക്കുന്ന സാമ്പത്തിക ബാധ്യത ഇത്തവണ ഭക്തരില്‍ നിന്ന് ലഭിക്കുന്ന നടവരവില്‍ കൂടി പരിഹരിക്കാന്‍ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും മന്ത്രി പറഞ്ഞു.

ചെറിയ വാഹനങ്ങളെ നിലക്കലില്‍ നിന്ന് പമ്പയിലേക്ക് കടത്തിവിടും. വെള്ളത്തിന്റെ ഗുണനിലവാരം പരിശോധിക്കാന്‍ ലാബ് സ്ഥാപിക്കും. നിലക്കലില്‍ ബസ് കയറാന്‍ ക്യൂ സിസ്റ്റം കൊണ്ട് വരുമെന്നും അദ്ദേഹം പറഞ്ഞു. സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാന്‍ ഈ മണ്ഡലകാലം കൊണ്ട് കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

Top