ശബരിമല കയറാനെത്തിയ രണ്ട് ട്രാന്‍സ്‌ജെന്ററുകള്‍ മലകയറാതെ മടങ്ങി

sabarimala

പത്തനംതിട്ട: ശബരിമല കയറാനെത്തിയ രണ്ട് ട്രാന്‍സ്‌ജെന്ററുകള്‍ മലകയറാതെ മടങ്ങി. പതിനഞ്ച സംഘത്തിലെ ഒന്‍പത് ആണുങ്ങളും ആറ് ട്രാന്‍സ്‌ജെന്ററുകളുമാണ് മലകയറാനെത്തിയത്. മുംബൈയില്‍ നിന്നാണ് ഇവര്‍ എത്തിയത്. ഇവരില്‍ പൂങ്കുടി, ഈശ്വരി എന്നിവര്‍ പമ്പയില്‍ യാത്ര അവസാനിപ്പിച്ചു.

സംഘത്തിലെ പൂങ്കുഴി എന്ന ട്രാന്‍സ്‌ജെന്ററിന്റെ തിരിച്ചറിയല്‍ കാര്‍ഡില്‍ സ്ത്രീയെന്നുള്ളതിനാല്‍ തെറ്റിദ്ധരിപ്പിക്കപ്പെടാമെന്ന് പൊലീസ് പറഞ്ഞതിനെ തുടര്‍ന്നാണ് മലകയറുന്നതില്‍ നിന്ന് ഇവര്‍ പിന്മാറിയത്. സംഘത്തിലെ ബാക്കിയുള്ളവര്‍ മലകയറിയപ്പോള്‍ പൂങ്കുഴിയും കൂടെ ഈശ്വരി എന്ന ട്രാന്‍സ്‌ജെന്ററും പമ്പയില്‍ നിന്നു.

Top