ശബരിമല, മോദിയുടെ കാപട്യം ജനങ്ങള്‍ മനസ്സിലാക്കി; എ.കെ ആന്റണി

തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് എ. കെ ആന്റണി. നരേന്ദ്രമോദിയുടെ കാപട്യം ജനങ്ങള്‍ മനസിലാക്കിയെന്ന് ആന്റണി പറഞ്ഞു. നരേന്ദ്രമോദിയുടെ ശരണി വിളി ജനങ്ങളെ കബളിപ്പിക്കാനാണ്. മോദി നല്ല അഭിനേതാവാണെന്നും ആന്റണി പരിഹസിച്ചു.

തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി കോന്നിയില്‍ എത്തിയപ്പോള്‍ ശരണം വിളികളുമായാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ജനങ്ങളെ അഭിസംബോധന ചെയ്തതത്. ശബരിമല വിഷയം തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്ന് പറഞ്ഞ മോദി വിശ്വാസികള്‍ക്ക് നേരെ സര്‍ക്കാര്‍ ലാത്തി വീശിയെന്നും പറഞ്ഞു.

Top