ശബരിമല വിഷയം പത്തനംതിട്ട എസ്പി ഓഫീസിലേക്ക് ബിജെപി മാര്‍ച്ച്

bjp karnataka

പത്തനംതിട്ട: ശബരിമല അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് പൊലീസ് വ്യാപകമായി പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്യുന്നതിനെതിരേ ബിജെപി പ്രത്യക്ഷ സമരത്തിലേക്ക്. പൊലീസ് അകാരണമായി കേസുകള്‍ ചുമത്തി പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്യുന്നുവെന്ന് ആരോപിച്ച് ബിജെപി പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ എസ്പി ഓഫീസിലേക്ക് മാര്‍ച്ച് നടത്തി.

മാര്‍ച്ച് പൊലീസ് ബാരിക്കേഡ് ഉപയോഗിച്ച് തടഞ്ഞതോടെ പ്രവര്‍ത്തകര്‍ റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. വരും ദിവസങ്ങളിലും പോലീസ് നടപടിക്കെതിരേ പ്രക്ഷോഭം നടത്താനാണ് ബിജെപി നേതൃത്വത്തിന്റെ തീരുമാനം.

Top