വിധി അംഗീകരിക്കില്ലെങ്കില്‍ കൊട്ടാരം അക്കാര്യം കോടതിയില്‍ പറയണം: എം.എം.മണി

വയനാട്: ശബരിമല വിഷയം സംബന്ധിച്ച പന്തളം കൊട്ടാരത്തിന്റെ നിലപാടിനെതിരെ വിമര്‍ശനവുമായി മന്ത്രി എം.എം.മണി രംഗത്ത്.

സുപ്രീംകോടതി വിധി അംഗീകരിക്കില്ലെങ്കില്‍ കൊട്ടാരം അക്കാര്യം കോടതിയിലാണ് പറയേണ്ടതെന്നും അല്ലാതെ ആണും പെണ്ണും കെട്ട നിലപാട് സ്വീകരിക്കരുതെന്നും പന്തളം കൊട്ടാരം പ്രതിനിധികള്‍ വിഡ്ഢിത്തമാണ് പുലമ്പുന്നതെന്നും ഇക്കാര്യത്തില്‍ കൊഞ്ഞനം കുത്തിയിട്ടു കാര്യമില്ലെന്നും മണി പറഞ്ഞു.

ശബരിമല തങ്ങളുടെ പൂര്‍വ്വിക സ്വത്താണെന്നും സുപ്രീം കോടതി വിധി ലംഘിക്കുമെന്നും അവര്‍ കോടതിയില്‍ പറയട്ടെയെന്നും മണി അറിയിച്ചു.

ശബരിമല ക്ഷേത്രം ദേവസ്വം ബോര്‍ഡിന്റേതല്ലെന്നും ഭക്തരുടേതാണെന്നും പന്തളം കൊട്ടാരം പ്രതിനിധികള്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ദേവസ്വം ബോര്‍ഡ് ട്രസ്റ്റി മാത്രമാണ്. സര്‍ക്കാര്‍ ചെയ്യേണ്ട കാര്യങ്ങള്‍ ചെയ്തില്ലെങ്കില്‍ രാജകുടുംബത്തിന് മുന്നോട്ടു വന്ന് ചെയ്യേണ്ടി വരുമെന്നും പന്തളം കൊട്ടാരം പ്രതിനിധികള്‍ വ്യക്തമാക്കിയിരുന്നു.

Top