വികാരം കൊണ്ട് ശരിയായ ഭക്തരെ തടയുന്നത് ശരിയല്ലെന്ന് പന്തളം കൊട്ടാരം

sabarimala

പത്തനംതിട്ട: ശബരിമലയില്‍ ഭക്തർക്ക് സൗകര്യം ഒരുക്കാൻ കഴിയണമെന്ന് പന്തളം കൊട്ടാരം.

സമാധാനപരമായ സമരത്തിനാണ് പ്രാമുഖ്യം നൽകുന്നതെന്നും വികാരം കൊണ്ട് ശരിയായ ഭക്തരെ തടയുന്നത് ശരിയല്ലെന്നും പന്തളം കൊട്ടാരം വ്യക്തമാക്കി. കൊട്ടാരം നിർവ്വാഹക സംഘം സെക്രട്ടറി നാരായണ വർമ്മയാണ് ഇത്തരത്തിൽ പ്രതികരിച്ചിരിക്കുന്നത്.

പരികര്‍മികള്‍ നടത്തിയ പ്രതിഷേധത്തില്‍ രാഷ്ട്രീയമുണ്ടോ എന്ന സംശയം നിലനില്‍ക്കുന്നുണ്ടെന്നും ദേവസ്വം ബോര്‍ഡാണ് ശബരിമല വിഷയത്തില്‍ ആചാരപരമായ തീരുമാനങ്ങള്‍ എടുക്കുന്നത് എന്നും രാഷ്ട്രീയവല്‍ക്കരിക്കാന്‍ അനുവദിക്കില്ലെന്നും പ്രസിഡന്റ് എ. പത്മകുമാര്‍ വ്യക്തമാക്കിയിരുന്നു.

Top