നടപ്പന്തലിലും തിരുമുറ്റത്തും നിയന്ത്രണങ്ങളില്‍ ഇളവ്; സന്നിധാനത്ത് ഭക്തര്‍ക്ക് സുഖദര്‍ശനം

പത്തനംതിട്ട: ശബരിമലയില്‍ ഭക്തര്‍ക്ക് സുഖദര്‍ശനം. വലിയ നടപ്പന്തലിലും തിരുമുറ്റത്തും തീര്‍ത്ഥാടകര്‍ക്ക് ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിയതോടെ ഭക്തര്‍ക്ക് സാമാധാനപരമായി ദര്‍ശനം നടത്തി മടങ്ങാനുള്ള അവസരം ലഭിച്ചു. തിരുമുറ്റത്തടക്കം വിരിവെക്കുന്നതിന് തീര്‍ത്ഥാടകര്‍ക്ക് സൗകര്യമൊരുക്കി. അതേസമയം യുവതി പ്രവേശന വിഷയത്തില്‍ ജാഗ്രതയിലാണ് പൊലീസ്.

വാവരുനടയ്ക്ക് സമീപം ഒഴികെ മറ്റിടങ്ങളില്‍ വിരിവെക്കുന്നതിനോ വിശ്രമിക്കുന്നതിനോ നിലവില്‍ പ്രശ്നങ്ങളില്ല. എന്നാല്‍ സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി ബാരിക്കേഡുകള്‍ മാറ്റാന്‍ പൊലീസ് തയ്യാറായിട്ടില്ല. മണ്ഡല -മകരവിളക്ക് കാലത്തേപ്പോലെ യുവതി പ്രവേശനവുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങള്‍ ഇത്തവണ ഉണ്ടാകില്ല എന്ന് പൊലീസ് വിശ്വസിക്കുന്നില്ല. സാഹചര്യങ്ങള്‍ പരിശോധിച്ചതിന് ശേഷം നിരോധനാജ്ഞ പരിഗണിക്കാമെന്ന നിലപാടാണ് ജില്ലാ ഭരണകൂടം സ്വീകരിച്ചിരിക്കുന്നത്.

Top