ശബരിമല വിവാദം; രാഷ്ട്രീയ പാര്‍ട്ടികള്‍ക്കെതിരെ എന്‍ എസ് എസ്

തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ മുന്നണികള്‍ക്കെതിരെ എന്‍എസ്എസ്. വിശ്വാസ സംരക്ഷണത്തിന്റെ പേരില്‍ പുതിയ വാദങ്ങളുമായി രാഷ്ട്രീയ കക്ഷികള്‍ രംഗത്തെത്തിയത് കൗതുകകരമാണെന്ന് എന്‍എസ്എസ് പ്രസ്ഥാവനയില്‍ പറയുന്നു. തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് രാഷ്ട്രീയ പാര്‍ട്ടികളുടെ നീക്കം. കേന്ദ്രത്തില്‍ ബിജെപിക്ക് നിയമ നിര്‍മാണം നടത്തി പരിഹരിക്കാവുന്ന പ്രശ്‌നമായിരുന്നു. പ്രതിപക്ഷത്ത് ഇരുന്നപ്പോള്‍ യുഡിഎഫിന് നിയമസഭയില്‍ ബില്‍ അവതരിപ്പിക്കാമായിരുന്നു. അധികാരത്തിലെത്തിയാല്‍ നിയമ നിര്‍മാണം എന്ന് പറയുന്നതില്‍ എന്ത് ആത്മാര്‍ഥതയാണുള്ളത്? എല്‍ഡിഎഫിനാകട്ടെ സത്യവാങ്മൂലം ഇപ്പോഴും തിരുത്തി നല്‍കാമെന്നും എന്‍എസ്എസ് പ്രസ്താവനയില്‍ വ്യക്തമാക്കി.

നിലവില്‍ സുപ്രീംകോടതിയുടെ വിശാല ബെഞ്ചിന്റെ പരിഗണനയിലാണ് ശബരിമല സ്ത്രീപ്രവേശനം. ഇപ്പോള്‍ മുന്നണികള്‍ ഉയര്‍ത്തിക്കൊണ്ടു വരുന്നത് തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടാണെന്നാണ് സുകുമാരന്‍ നായര്‍ പ്രസ്താവനയില്‍ പറയുന്നത്. ഈശ്വര വിശ്വാസത്തിലും ആചാരാനുഷ്ഠാനങ്ങളിലും ഊന്നിയാണ് എന്‍എസ്എസിന്റെ പ്രവര്‍ത്തനമെന്നും പ്രസ്താവന വ്യക്തമാക്കി.

Top