കര്‍ക്കിടക മാസ പൂജകള്‍ക്കായി ശബരിമല നട നാളെ തുറക്കും

പത്തനംതിട്ട: കര്‍ക്കിടക മാസ പൂജകള്‍ക്കായി ശബരിമല നട ചൊവ്വാഴ്ച തുറക്കും. വൈകീട്ട് അഞ്ചിന് തന്ത്രി കണ്ഠര് രാജീവരുടെ കാര്‍മ്മികത്വത്തില്‍ മേല്‍ശാന്തി നട തുറന്ന് ദീപം തെളിയിക്കും.

കര്‍ക്കിടകം ഒന്നായ ബുധനാഴ്ച രാവിലെ തന്ത്രി കണ്ഠര് രാജീവരുടെ മുഖ്യകാര്‍മ്മികത്വത്തില്‍ മഹാഗണപതി ഹോമം, 7.30 ന് ലക്ഷാര്‍ച്ചന എന്നിവ നടക്കും. പൂജകള്‍ പൂര്‍ത്തിയാക്കി 21നാണ് നട അടയ്ക്കുക. തിരക്ക് നിയന്ത്രിക്കുന്നതിനായി സന്നിധാനത്ത് പ്രത്യേക പൊലീസ് ക്രമീകരണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

Top