വിഷു ഉത്സവങ്ങള്‍ക്ക് ശേഷം ശബരിമല നട ഇന്നടയ്ക്കും

sabarimala

സന്നിധാനം: വിഷു ഉത്സവങ്ങള്‍ക്ക് ശേഷം ശബരിമല നട ഇന്നടയ്ക്കും. രാത്രി 10 ന് ഹരിവരാസനം പാടി നട അടയ്ക്കുന്നതോടെ തെരഞ്ഞെടുപ്പിന് മുമ്പുള്ള അവസാന തീര്‍ഥാടന കാലം കഴിയും.

സന്നിധാനത്ത് ഉണ്ടാകാറുള്ള നാമജപ പ്രതിഷേധം ഇത്തവണയുണ്ടായില്ല. യുവതികളെ തടയാന്‍ തമ്പടിക്കുന്ന അയ്യപ്പ കര്‍മ്മസമിതി പ്രവര്‍ത്തകരും ഉണ്ടായില്ല. പൊലീസുകാരുടെ എണ്ണവും ഇത്തവണ കുറവായിരുന്നു.

കഴിഞ്ഞ വര്‍ഷത്തെ വിഷു സീസണ്‍ അപേക്ഷിച്ച് ഇത്തവണ തീര്‍ഥാടകരുടെ എണ്ണത്തില്‍ കാര്യമായ കുറവുണ്ടായി. വിഷു ഉത്സവത്തിന് നട തുറന്ന് ഇതുവരെ ഒന്നേമുക്കാല്‍ ലക്ഷം ഭക്തര്‍ മാത്രമാണ് എത്തിയത്.

Top