സന്നിധാനത്ത് മൊബൈല്‍ ഫോണ്‍ മോഷ്ടിച്ച ദേവസ്വം താല്‍ക്കാലിക ജീവനക്കാരന്‍ പിടിയില്‍

പത്തനംതിട്ട : ശബരിമല സന്നിധാനത്ത് മൊബൈല്‍ ഫോണ്‍ മോഷ്ടിച്ച ദേവസ്വം താല്‍ക്കാലിക ജീവനക്കാരന്‍ പിടിയിലായി. തിരുവനന്തപുരം സ്വദേശി പ്രവീണ്‍ കുമാര്‍ ആണ് പിടിയിലായത്.

കറുപ്പ് സ്വാമി നടയില്‍ വച്ചിരുന്ന പൂജാരിയുടെ ഫോണ്‍ ആണ് ഇയാള്‍ മോഷ്ടിച്ചത്. സന്നിധാനം മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ ഇയാളെ പിന്നീട് റിമാന്‍ഡ് ചെയ്തു.

Top