ശബരിമല മേല്‍ശാന്തി നിയമന നടപടികള്‍ സ്‌റ്റേ ചെയ്യണം; ഹൈക്കോടതിയില്‍ ഹര്‍ജി

കൊച്ചി: ശബരിമല മേല്‍ശാന്തിയുടെ നിയമന നടപടികള്‍ സ്‌റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി. ശബരിമല മാളികപ്പുറം മേല്‍ശാന്തി പദവിയിലേക്ക് അപേക്ഷിക്കുന്നവര്‍ മലയാള ബ്രാഹ്മണന്‍ ആയിരിക്കണമെന്ന വ്യവസ്ഥ ഭരണഘടനാ വിരുദ്ധമാണെന്ന് ആരോപിച്ചാണ് ഹര്‍ജി.

ദേവസ്വം ബോര്‍ഡ് വിജ്ഞാപനത്തിലെ വ്യവസ്ഥകള്‍ സുപ്രീംകോടതി ഉത്തരവുകളുടെ ലംഘനമാണെന്നാണ് ഹര്‍ജിക്കാരന്റെ വാദം. മേല്‍ശാന്തി നിയമനത്തിനുള്ള ദേവസ്വം ബോര്‍ഡ് വിജ്ഞാപനം റദ്ദാക്കണമെന്ന് ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. കോട്ടയം സ്വദേശി വിഷ്ണു നാരായണനാണ് വിജ്ഞാപനം റദ്ദാക്കണം എന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്.

 

 

Top