ശബരിമലയില്‍ മാധ്യമങ്ങളെ തടയുന്നത് എന്തിനെന്ന് ഹൈക്കോടതി

kerala-high-court

കൊച്ചി: എന്തിനാണ് ശബരിമലയില്‍ മാധ്യമങ്ങളെ തടയുന്നതെന്ന് ഹൈക്കോടതി ചോദിച്ചു.

അവിടെ എന്താണ് നടക്കുന്നതെന്ന് ജനങ്ങള്‍ അറിയട്ടെയെന്നും യഥാര്‍ത്ഥ ഭക്തരെയും മാധ്യമങ്ങളെയും ശബരിമലയില്‍ പ്രവേശിപ്പിക്കണമെന്നും കോടതി ഉത്തരവിട്ടു. നടപടികള്‍ സുതാര്യമാണെങ്കില്‍ എന്തിനാണ് മാധ്യമങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയതെന്നും കോടതി ചോദിച്ചു.

മാധ്യമങ്ങള്‍ക്ക് പൊലീസിന്റെ നിയന്ത്രണമില്ലെന്നും പൊലീസിന്റെ പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെട്ടപ്പോള്‍ കുറച്ച് സമയത്തേക്ക് മാത്രമായിരിക്കും നിയന്ത്രണം കൊണ്ടു വന്നതെന്നും പൊലീസ് കോടതിയില്‍ മറുപടി നല്‍കിയിട്ടുണ്ട്. ഇപ്പോള്‍ ആര്‍ക്കും നിയമന്ത്രണമില്ലെന്നും പൊലീസ് അറിയിച്ചു.

Top