ശബരിമലയില്‍ ദര്‍ശനം നടത്തിയ മഞ്ജുവിന്റെ വീടിന്റെ സുരക്ഷ വര്‍ദ്ധിപ്പിച്ചു

കൊല്ലം : ശബരിമലയില്‍ ദര്‍ശനം നടത്തിയ കേരള ദളിത് മഹിളാ ഫെഡറേഷന്‍ നേതാവ് എസ് പി മഞ്ജുവിന്റെ വീടിന്റെ സുരക്ഷ വര്‍ദ്ധിപ്പിച്ചു. ചാത്തന്നൂര്‍ സിഐയുടെ നേതൃത്വത്തിലാണ് സുരക്ഷ.

നവോത്ഥാന കേരളം ശബരിമലയിലേക്ക് എന്ന ഓണ്‍ലൈന്‍ ഗ്രൂപ്പിന്റെ സഹായത്തോടെയായിരുന്നു ഇവര്‍ ശബരിമല ദര്‍ശനം നടത്തിയത്. ആചാരസംരക്ഷകര്‍ എന്നുപറഞ്ഞ് ശബരിമലയില്‍ നില്‍ക്കുന്നവരുടെ പിന്തുണ പോലും തനിക്ക് കിട്ടിയെന്നും ഇവര്‍ അവകാശപ്പെട്ടിരുന്നു.

അതേസമയം സംഘത്തെ അപകീര്‍ത്തിപ്പെടുത്താനുള്ള നീക്കമാണ് ഇതിന് പിന്നിലെന്ന് അഖില ഭാരത അയ്യപ്പ സേവാ സംഘം വൈസ് പ്രസിഡന്റ് പി ബാലന്‍ പറഞ്ഞു.

ഇതിനു മുമ്പും ശബരിമല ദര്‍ശനം നടത്താന്‍ ആഗ്രഹമറിയിച്ച് മഞ്ജു എത്തിയിരുന്നു. എന്നാല്‍ വലിയ പ്രതിഷേധം ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നും നേരിടാനിടയുള്ള ബുദ്ധിമുട്ടുകളെക്കുറിച്ചും പൊലീസ് വിശദീകരിച്ചതോടെ ഇവര്‍ പിന്തിരിയുകയായിരുന്നു.

Top