പത്തനംതിട്ട ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജനുവരി 14ന് അവധി

പത്തനംതിട്ട: ശബരിമല മകരവിളക്ക് പ്രമാണിച്ച് പത്തനംതിട്ട ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് 14ന് ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു. എന്നാല്‍ പകരം ഏതെങ്കിലും ദിവസം പ്രവൃത്തി ദിനമാക്കുമോ എന്നതില്‍ വ്യക്തമല്ല.

പ്രഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാലയങ്ങള്‍ക്കും അവധി ബാധകമായിരിക്കും. എന്നാല്‍, സര്‍വകലാശാല പരീക്ഷകള്‍ മാറ്റമില്ലാതെ നടക്കും.

തീർത്ഥാടക വാഹനങ്ങളുടെ തിരക്ക് ഉണ്ടാകുമെന്നതിനാൽ സ്കൂൾ ബസുകൾ നിരത്തിൽ ഓടുന്നത് ഗതാഗതകുരുക്കിനും അപകടത്തിനും കാരണമായേക്കാമെന്നതിനാൽ വിദ്യാർത്ഥികളുടെയും അയ്യപ്പഭക്കരുടെയും സുരക്ഷ കണക്കിലെടുത്താണ് അവധി പ്രഖ്യാപിച്ചത്.

Top