അയ്യപ്പനെ വരവേല്‍ക്കാന്‍ സദ്യ ഒരുക്കിയതിന്റെ ഐതിഹ്യത്തില്‍ പമ്പ സദ്യ നടത്തി

പമ്പ: മറവപ്പടയെ തോല്‍പ്പിച്ചു വന്ന അയ്യപ്പനെ വരവേല്‍ക്കാന്‍ സദ്യ ഒരുക്കിയതിന്റെ ഐതിഹ്യത്തില്‍ നടത്തി വരുന്ന പമ്പ സദ്യ നടത്തി.

മകരവിളക്കിന് ഒരു ദിനം ബാക്കിനില്‍ക്കെയാണ് പമ്പയില്‍ സദ്യയും വിളക്കും നടന്നത്. ഉച്ചയ്ക്ക് ഒരു മണിക്കാണ് സദ്യ വിളമ്പിയത്.

അമ്പലപ്പുഴ, ആലങ്ങാട് സംഘങ്ങളും ഭക്തരും ചേര്‍ന്നു കൊണ്ടാണ് സദ്യ തയ്യാറാക്കിയത്. ഇലയിട്ട് ആദ്യത്തെ സദ്യ അയ്യപ്പസ്വാമിക്ക് സമര്‍പ്പിക്കും. എല്ലാ വിഭവങ്ങളും പായസവും ചേര്‍ന്നതായിരിക്കും സദ്യ.

Top