ശബരിമല വിഷയം;എല്ലാ വിഭാഗവുമായി ചര്‍ച്ചയ്ക്ക് തയ്യാറെന്ന് സിപിഎം

തിരുവനന്തപുരം: ശബരിമല വിഷയം ചര്‍ച്ച ചെയ്യാന്‍ സിപിഎം തയ്യാറാണെന്ന് എം വി ഗോവിന്ദന്‍. എല്ലാ വിഭാഗവുമായി ചര്‍ച്ച ചെയ്ത് തീരുമാനിക്കും. വിശാല ബെഞ്ചിന്റെ വിധി വരട്ടെ, പ്രായോഗികമായി എങ്ങനെ നടപ്പാക്കാം എന്ന് അപ്പോള്‍ ചര്‍ച്ച ചെയ്യാം. നിലവിലെ വിധിയിലും ചര്‍ച്ച നടത്താമെന്നും അദ്ദേഹം വ്യക്തമാക്കി. വിശ്വാസികളെയും അവിശ്വാസികളെയും വര്‍ഗപരമായി യോജിപ്പിച്ച് മുന്നോട്ട് പോവുകയാണ് വേണ്ടത്. എല്ലാവരുടെയും ജനാധിപത്യം സംരക്ഷിക്കേണ്ടത് ആവശ്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ശബരിമല വിഷയത്തില്‍ എല്ലാവരുമായും ചര്‍ച്ച ചെയ്ത് പരിഹാരം ഉണ്ടാക്കുക എന്നതാണ് സിപിഎം നിലപാട് എന്ന് പൊളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍പിള്ളയും കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു.

Top