പൊലീസിന് വീഴ്ച പറ്റിയെന്ന ആരോപണത്തെ കുറിച്ച് പരിശോധിക്കുമെന്ന് ഡി.ജി.പി

behra

കൊച്ചി: ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കുന്നതുമായി ബന്ധപ്പെട്ട വിഷയത്തില്‍ പൊലീസിന് വീഴ്ച വന്നുവെന്ന ആരോപണത്തെ കുറിച്ച് പരിശോധിക്കുമെന്ന് വ്യക്തമാക്കി ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ രംഗത്ത്.

സുപ്രീം കോടതിയുടെ വിധിയുള്ളതിനാല്‍ തന്നെ ഈ മണ്ഡലകാലം പൊലീസിന് കനത്ത വെല്ലുവിളിയാണെന്നും അദ്ദേഹം പറഞ്ഞു. ഉന്നത ഉദ്യോഗസ്ഥരെയാണ് ശബരിമലയില്‍ സുരക്ഷയ്ക്കായി നിയോഗിച്ചിരിക്കുന്നതെന്നും എന്നിട്ടും പൊലീസിന് വീഴ്ചയുണ്ടായെന്ന ആരോപണം ഉണ്ടായത് ഗൗരവമായാണ് കാണുന്നതെന്നും നടയടച്ച ശേഷമാകും പൊലീസിന്റെ നടപടികളെ കുറിച്ച് പരിശോധിക്കുക എന്നും അദ്ദേഹം വ്യക്തമാക്കി.

Top