ശബരിമല കയറാന്‍ ശ്രമിച്ച ലിബിയുടെ വീടിനു നേരെ ആക്രമണം

ചേര്‍ത്തല: സുപ്രീംകോടതി വിധിയെത്തുടര്‍ന്ന് ശബരിമല കയറാന്‍ ശ്രമിച്ച ചേര്‍ത്തല സ്വദേശി ലിബിയുടെ വീടിനു നേരെ ആക്രമണം. രാവിലെ മുതല്‍ ലിബിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ അസഭ്യവര്‍ഷമാണ് ആളുകള്‍ നടത്തുന്നത്. നിരവധിപ്പേര്‍ ലിബിയുടെ മേല്‍ വിലാസം ആവശ്യപ്പെട്ടു കൊണ്ടും കമന്റുകള്‍ ചെയ്തിരുന്നു.

താന്‍ നിരീശ്വരവാദിയാണെന്ന് സ്വയം തുറന്നു പറഞ്ഞു കൊണ്ട് കഴിഞ്ഞ ദിവസം അവര്‍ ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ടിരുന്നു. നാലു പേര്‍ ശബരിമലയില്‍ പോകാന്‍ തീരുമാനമെടുത്തിട്ടുണ്ടെന്നും അതില്‍ താന്‍ ഉള്‍പ്പെടെ രണ്ട് പേര്‍ നിരീശ്വരവാദികളാണെന്നും വ്യക്തമാക്കുന്നതാണ് ലിബിയുടെ പോസ്റ്റ്.

ഫെയ്‌സ്ബുക്കിലൂടെ മതസ്പര്‍ദ്ധ ഉണ്ടാക്കുന്ന തരത്തിലുള്ള പോസ്റ്റിട്ടതിന് ലിബിയ്‌ക്കെതിരെ ബിജെപി പോലീസില്‍ പരാതി നല്‍കി.

Top