ശബരിമല തീര്‍ഥാടനം എല്‍ഡിഎഫ് സര്‍ക്കാര്‍ അട്ടിമറിക്കുകയാണെന്ന് ചെന്നിത്തല

chennithala

തിരുവനന്തപുരം: ശബരിമല തീര്‍ഥാടനം എല്‍ഡിഎഫ് സര്‍ക്കാര്‍ അട്ടിമറിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ശബരിമലയെ തകര്‍ക്കാന്‍ സിപിഎം സംഘപരിവാറിനെ കൂട്ടുപിടിച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. നിയമസഭയ്ക്ക് പുറത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ശബരിമലയില്‍ ഭക്തര്‍ക്ക് ബുദ്ധിമുട്ടുണ്ടാകുന്ന വിധം ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങളെല്ലാം പിന്‍വലിക്കണമെന്നും നിരോധനാജ്ഞ പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തയാറാകുന്നതു വരെ സഭയ്ക്ക് അകത്തും പുറത്തും പ്രതിപക്ഷ പ്രതിഷേധം തുടരുമെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

മുഖ്യമന്ത്രി എന്തുകൊണ്ടാണ് ശബരിമല സന്ദര്‍ശിക്കാത്തതെന്നും അദ്ദേഹം നേരിട്ടെത്തി സ്ഥിതിഗതികള്‍ മനസിലാക്കാന്‍ തയാറാകണമെന്നും ചെന്നിത്തല പറഞ്ഞു.

ഭക്തരുടെ സൗകര്യത്തിനായി പമ്പയില്‍ ഒരു ഓലപ്പുരയെങ്കിലും ദേവസ്വം ബോര്‍ഡിനും സര്‍ക്കാരിനും നിര്‍മിക്കാമായിരുന്നു. പ്രളയം നാശം വിതയ്ക്കാത്ത നിലയ്ക്കലും സന്നിധാനത്തും ഭക്തര്‍ക്ക് അടിസ്ഥാന സൗകര്യമൊരുക്കാത്തതിന് സര്‍ക്കാരിന് എന്ത് ന്യായീകരണമാണ് പറയാനുള്ളത്. ശബരിമലയിലെ പ്രശ്‌നങ്ങളെക്കുറിച്ച് പഠിക്കാന്‍ നിയമസഭാ സമിതിയെ നിയോഗിക്കണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

Top