അവലോകന യോഗത്തില്‍ നിന്ന് ഇറങ്ങി പോയി; തച്ചങ്കരിക്കെതിരെ ദേവസ്വം മന്ത്രി രംഗത്ത്

kadakampally-surendran

തിരുവനന്തപുരം: കെഎസ്ആര്‍ടിസി എംഡി ടോമിന്‍ തച്ചങ്കരിക്കെതിരെ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ രംഗത്ത്.

തിരുവനന്തപുരത്തെ അവലോകന യോഗത്തില്‍ നിന്ന് തച്ചങ്കരി ഇറങ്ങിപ്പോയത് സംബന്ധിച്ചാണ് മന്ത്രിയുടെ വിമര്‍ശനം. മറ്റ് സംസ്ഥാനങ്ങളിലെ ഉദ്യോഗസ്ഥര്‍ക്ക് മറുപടി നല്‍കാന്‍ എംഡിയില്ലേയെന്നും മന്ത്രി ചോദിച്ചു. ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍, ആരോഗ്യ പ്രിന്‍സിപ്പല്‍ സെക്രട്ടറി എന്നിവരും യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോയിരുന്നു.

അതേമയം, ശബരിമല അവലോകന യോഗത്തിന് മറ്റ് സംസ്ഥാനങ്ങളിലെ മന്ത്രിമാരും എത്തിയിരുന്നില്ല. സംസ്ഥാനങ്ങള്‍ ഉദ്യോഗസ്ഥരെ മാത്രമാണ് യോഗത്തിലേയ്ക്ക് അയച്ചത്.

Top