പണിമുടക്കിന്റെ പേരില്‍ കെഎസ്ആര്‍ടിസി ശബരിമല സര്‍വീസുകള്‍ മുടങ്ങില്ലെന്ന് ടോമിന്‍ തച്ചങ്കരി

tomin

പമ്പ: പൊതുപണിമുടക്കിന്റെ പേരില്‍ ശബരിമല കെഎസ്ആര്‍ടിസി സര്‍വീസുകള്‍ മുടങ്ങില്ലെന്ന് ടോമിന്‍ തച്ചങ്കരി. പമ്പ-നിലയ്ക്കല്‍ ചെയ്ന്‍ സര്‍വീസുകള്‍ മുടക്കമില്ലാതെ നടക്കും. പമ്പയിലേക്കുള്ള ദീര്‍ഘദൂര സര്‍വീസുകളും മുടങ്ങില്ലെന്നും ചെങ്ങന്നൂര്‍, കുമളി, കോട്ടയം, എറണാകുളം ബസ് സ്റ്റേഷനുകളിലേക്കാണു കൂടുതല്‍ സര്‍വീസുകള്‍ ഉണ്ടാവുകയെന്നും അറിയിച്ചു.

നരേന്ദ്ര മോദി സര്‍ക്കാറിന്‍റെ നയങ്ങള്‍ തൊഴിലാളി വിരുദ്ധമെന്നാരോപിച്ച്‌ രാജ്യത്തെ തൊഴിലാളി സംഘടനകള്‍ നടത്തുന്ന 48 മണിക്കൂര്‍ പണിമുടക്ക് ഇന്ന് അര്‍ദ്ധരാത്രി മുതല്‍ ആരംഭിക്കും. റയില്‍വെ, ബാങ്ക്, വൈദ്യുതി ബോര്‍ഡ് ജീവനക്കാര്‍, ഓട്ടോ – ടാക്സി തൊഴിലാളികള്‍ തുടങ്ങിയവര്‍ പണിമുടക്കില്‍ പങ്കെടുക്കും. ബിഎംഎസ് ഒഴികെയുള്ള തൊഴിലാളി സംഘടനകളാണ് പണിമുടക്കിന് അഹ്വാനം ചെയ്തത്.

Top