ശബരിമല തീര്‍ഥാടന കാലത്ത് സമഗ്ര പാക്കേജുമായി കെഎസ്ആര്‍ടിസി

KSRTC

തിരുവനന്തപുരം: ശബരിമല തീര്‍ഥാടനത്തോട് അനുബന്ധിച്ച് കൊച്ചി വിമാനത്താവളത്തില്‍നിന്നും ചെങ്ങന്നൂര്‍ റെയില്‍വേ സ്റ്റേഷനില്‍നിന്നും കെഎസ്ആര്‍ടിസി പുതിയ സര്‍വീസുകള്‍ ആരംഭിക്കാന്‍ ഒരുങ്ങുന്നു.

നെടുമ്പാശേരിയില്‍നിന്നുള്ള എസി വോള്‍വോ ബസുകള്‍ക്ക് 1500 രൂപയാണ് ചാര്‍ജ്. ചെങ്ങന്നൂരില്‍നിന്ന് 900 രൂപയുമാണ് ചാര്‍ജ് ഈടാക്കുന്നത്. പമ്പ-നിലയ്ക്കല്‍ റൂട്ടില്‍ പരിസ്ഥിതി സൗഹൃദ ഇലക്ട്രിക് ബസുകളും സര്‍വീസ് നടത്തും. പമ്പയിലും നിലയ്ക്കലിലും 15 ടിക്കറ്റ് കൗണ്ടറുകളും കെഎസ്ആര്‍ടിസി ആരംഭിക്കും. ആകെ 250 ബസുകളാണ് സര്‍വീസിന് ഉപയോഗിക്കുക.

Top